27/12/2021

കിറ്റെക്സ് തൊളിലാളി അതിക്രമം; 26 പേർ കൂടി അറസ്റ്റിൽ, മൊത്തം 50 പേർ
(VISION NEWS 27/12/2021)കിഴക്കമ്പലത്ത് ഇതരസംസ്ഥാനക്കാരായ കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ 26 പേർ കൂടി അറസ്റ്റിലായി. ഇന്നലെ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 50 ആയി. അറസ്റ്റിലായ മുഴുവൻ പേരെയും ഉടൻ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സി.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിനും, വാഹനങ്ങള്‍ തകര്‍ത്തതിനും വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്യാംപിലെ ആക്രമണത്തിന് പിന്നാലെ 156 ഇതരസംസ്ഥാനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണത്തില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ആക്രമണത്തിന്റെ സിസിടിവി, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊലീസ് വാഹനം കത്തിച്ചതില്‍ പ്രധാനിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only