07/12/2021

സൗബിന്റെ 'കള്ളന്‍ ഡിസൂസ' ജനുവരി 27ന് തീയേറ്ററുകളില്‍
(VISION NEWS 07/12/2021)സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'കള്ളന്‍ ഡിസൂസ'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only