27/12/2021

ഓട്ടോ-ടാക്സി ചാർജ് വര്‍ദ്ധന:സംഘടനകളുമായി ഡിസംബര്‍ 29-ന് ചര്‍ച്ച: മന്ത്രി ആന്റണി രാജു
(VISION NEWS 27/12/2021)
ഓട്ടോ-ടാക്സി ചാര്‍ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 29 ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ച് ചര്‍ച്ച നടത്തും. 

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only