16/12/2021

കടലിനടിയിലെ വിസ്മയ ലോകം തീർക്കാൻ 'അവതാർ 2' വരുന്നു
(VISION NEWS 16/12/2021)
ജെയിംസ് കാമറൂൺചിത്രം അവതാറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളാണ് ചർച്ചയാവുന്നത്. അടുത്ത വർഷം ഡിസംബറിലാകും ചിത്രം പ്രദർശനത്തിനെത്തുക.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. കടലിനടിയിലെ വിസ്മയം ലോകമാകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതാണ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ. 

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ പതിനൊന്ന് വർഷമായി കാത്തിരിക്കുന്ന അവതാർ 2ൽ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പ്രക്ഷേകർ കാത്തിരിക്കുന്നത്.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only