07/12/2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്​ന ഫോട്ടോകൾ ചമച്ച് ഭീഷണിപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ
(VISION NEWS 07/12/2021)
ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്​ന ഫോട്ടോകൾ ചമച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്​റ്റിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ രണ്ട് പേരെയാണ് ഗുരുവായൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്.
പ്ലസ് വണ്‍ വിദ്യാർഥിനി ചൈല്‍ഡ് വെല്‍ഫെയർ സമിതിക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

പരാതിക്കാരിയെ ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെട്ട് വിഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ടെടുത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ കോളിലൂടെ ശരീരം പ്രദർശിപ്പിച്ചില്ലെങ്കിൽ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് വേറെയും പെൺകുട്ടികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. എച്ച്.എച്ച്.ഒ പി.കെ. മനോജ്കുമാർ, എസ്.ഐ കെ.ജി. ജയപ്രദീപ്, എ.എസ്.ഐമാരായ എം.ആര്‍. സജീവ്, കെ.ബി. ജലീല്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only