10/12/2021

300 കിലോ മീറ്റർ മൈലേജ്..! കുറഞ്ഞവിലയിൽ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി എംജി
(VISION NEWS 10/12/2021)
സാധാരക്കാർക്ക് പ്രാപ്യമായ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി വാഹന നിർമ്മാതാക്കളായ എംജി മോട്ടോഴ്സ്. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വില വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.എം.ജിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ വാഹനമായിരിക്കും ഇനിയെത്തുന്ന ഇലക്ട്രിക് വാഹനമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഇലക്ട്രിക് വാഹനം എത്തിക്കാനുള്ള നടപടികള്‍ എം.ജി. മോട്ടോഴ്‌സ് സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

കുറഞ്ഞ വിലയും ഉയര്‍ന്ന റേഞ്ചുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്ര. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമായിരിക്കും ഒരുങ്ങുക. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് മോഡലായ നെക്‌സോണിനെതിരേ മത്സരിക്കാനാണ് ഈ വാഹനം എത്തുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായി ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പ്രദേശികമായി നിര്‍മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ എം.ജി. ZS EV-യാണ് എം.ജിയില്‍ നിന്ന് എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only