27/12/2021

ഒമിക്രോണ്‍: സംസ്ഥാനത്ത് 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം
(VISION NEWS 27/12/2021)



തിരുവനന്തപുരം: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഈ മാസം 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.

ഒമിക്രോൺ ഭീഷണിയടക്കം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നത്. ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ കർശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പോലീസിന് നിർദേശം നൽകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only