31/12/2021

'അര്‍ച്ചന 31 നോട്ട് ഔട്ട്' ഫെബ്രുവരി 4 ന് പ്രേക്ഷകരിലേക്ക്
(VISION NEWS 31/12/2021)
നടി ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 4 ന് തീയറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. ഐശ്വര്യ ലക്ഷ്മിയാണ് റിലീസ് അറിയിച്ചുള്ള പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ചിത്രം പുറത്തു വരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ മറ്റൊരു നാഴികല്ലായി ഇത് മാറുമെന്നും പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് താരം പറഞ്ഞു. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രങ്ങള്‍ മുന്‍പും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'അര്‍ച്ചന 31 നോട്ട് ഔട്ട്' പറയുന്നത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. മാര്‍ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോ പോള്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only