07/12/2021

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
(VISION NEWS 07/12/2021)
സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് . തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിലും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. വോട്ടെണ്ണൽ നാളെ നടക്കും. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. കൊവിഡ് ബാധിച്ച് കൗൺസിലർ മരിച്ചതിനെ തുടർന്നാണ് 63ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടവന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലാകട്ടെ വെട്ടുകാട് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികൾ കാഴ്ചവയ്ക്കുന്നത്. കൗൺസിലറായിരുന്ന സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത വാർഡ് നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. നഗരസഭാ ഭരണത്തെ ബാധിക്കില്ലെങ്കിലും പരാജയപ്പെട്ടാൽ ഇടതുമുന്നണിക്ക് തിരിച്ചടിയാണ്. നഗരഭരണത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഡിഎഫിനാണെങ്കിൽ വെട്ടുകാട് നേടിയാൽ പിടിവള്ളിയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only