14/12/2021

രാജ്യത്ത് 5784 പുതിയ കൊവിഡ് രോ​ഗികൾ; ഒന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
(VISION NEWS 14/12/2021)
രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി.

അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കടുപ്പിക്കും. രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്. അതേസമയം അധിക ഡോസ് നല്‍കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only