09/12/2021

ഒമിക്രോണ്‍ ഇതുവരെ 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന !
(VISION NEWS 09/12/2021)
ഒമിക്രോണ്‍ ഇതുവരെ 57 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നതിനനുസരിച്ച്‌ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നൽകി .ര​ണ്ടു വ​ര്‍​ഷം നീ​ണ്ട കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം ലോ​കം ക്രി​സ്​​മ​സ്​ അ​വ​ധി​യി​ലേ​ക്കും ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും​ ഉ​ണ​രാ​നി​രി​ക്കെ​യാ​ണ്​ വേ​ഗ​ത്തി​ല്‍ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന​ത്.മി​ക്ക യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഒ​മി​ക്രോ​ണ്‍ ഇ​തി​ന​കം നി​ര​വ​ധി പേ​രി​ല്‍ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ​സി​ല്‍ 16 സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ്​ ബാ​ധി​ത​രെ തി​രി​ച്ച​റി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം 16,000 ആ​ണ്.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ഴും ഒ​മി​ക്രോ​ണ്‍ ഭീ​തി​യി​ല്‍ മു​ന്നി​ലെ​ങ്കി​ലും യൂ​റോ​പ്പി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച്‌​ രാ​ജ്യ​ങ്ങ​ള്‍ ക​രു​ത​ല്‍ കൂ​ട്ടി​യി​ട്ടു​ണ്ട്. പോ​ള​ണ്ട്, ​സ്​​​ലോ​വാ​ക്യ, ഇ​റ്റ​ലി, സ്​​കോ​ട്​​ല​ന്‍​ഡ്​ തു​ട​ങ്ങി​യ​വ ഇ​തി​ന​കം ഭാ​ഗി​ക​മാ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ​ക്രൊ​യേ​ഷ്യ, നേ​പാ​ള്‍, റ​ഷ്യ, അ​ര്‍​ജ​ന്‍​റീ​ന എ​ന്നി​വ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി ഒ​മി​ക്രോ​ണ്‍ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only