20/12/2021

വീണ്ടും അത്ഭുതപ്പെടുത്തി ഇന്ദ്രൻസ്; വേറിട്ട പ്രമേയവുമായി 'സ്റ്റേഷൻ 5' എത്തി
(VISION NEWS 20/12/2021)
വേറിട്ട വേഷപ്പകർച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഇന്ദ്രൻസ് വീണ്ടുമെത്തുന്നു. ഇന്ദ്രന്‍സ് വ്യത്യസ്ഥ കഥാപാത്രവുമായി എത്തുന്ന പുതിയ ചിത്രം 'സ്റ്റേഷൻ 5'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. വിവാദപരമായ പ്രമേയമാണ് സിനിമയുടെ ഉള്ളടക്കമെന്ന സൂചനയുണ്ട്. ചേവമ്പായി എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് എത്തുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ. മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന 'സ്‌റ്റേഷന്‍ 5' ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാൺ ആണ്. 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ പ്രിയംവദ കൃഷ്ണനാണ് നായിക.

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ.എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പിന്നണി ഗായകർ. പ്രതാപ് നായര്‍ ഛായാഗ്രഹണവും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി.കെ.അജയ് കുമാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only