11/12/2021

രാജ്യത്ത് പുതിയ 7,992 കൊവിഡ് കേസുകള്‍; 393 മരണം
(VISION NEWS 11/12/2021)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,992 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 93,277 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്. 559 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 34.67ദശലക്ഷമായി. 474,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 393 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 31പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 4836 പേര്‍ രോഗമുക്തി നേടി. 5.94 ശതമാനമാണ് ടിപിആര്‍ നിരക്ക്.ഇന്ത്യയില്‍ ഇതുവരെ 25 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡിന്റെ മൊത്തം വകഭേദങ്ങളില്‍ 0.04 ശതമാനത്തില്‍ താഴെ മാത്രമാണ് ഒമിക്രോണ്‍ കേസുകള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only