03/12/2021

'ഓപ്പറേഷന്‍ വിബ്രിയോ': കോഴിക്കോട് ജില്ലയില്‍ 8,081 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു
(VISION NEWS 03/12/2021)
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച 8,081 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 493 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 11,554 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 83 സ്ഥാപനങ്ങള്‍ പരിശോധിച്ചു.

29 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 2,474 ലഘുലേഖകള്‍ വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only