01/12/2021

ആറുവരിപ്പാത നിർമാണം; രാമനാട്ടുകര ബൈപാസ് ജംക് ഷനിൽ പാലത്തിനു താഴെ പാർക്കിങ് നിരോധിച്ചു
(VISION NEWS 01/12/2021)ദേശീയ പാദ ബൈപാസ് ജംഗ്ഷനിൽ മേൽപാലത്തിനു താഴെ പാർക്കിങ് നിരോധിച്ചു. ബൈപാസ്ആറുവരിപ്പാത നിർമാണത്തിൻ്റെ ഭാഗമായാണ് നിരോധനം. ഇതു സംബന്ധിച്ചു മേൽപാലത്തിനു താഴെ വിവിധയിടങ്ങളിൽ ബോർഡ് സ്ഥാപിച്ചു. അഴിഞ്ഞിലം ഭാഗത്തു ബൈപാസിൻ്റെ ആദ്യ ഘട്ട നിർമ്മാണം തുടങ്ങിയ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടി.

നഗരത്തിലെ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്നതും ദീർഘദൂര യാത്ര കഴിഞ്ഞു വരുന്നതുമായ വാഹനങ്ങൾ ബൈാസ് മേൽപാലത്തിനു താഴെയാണ് നിർത്തിയിടാറുള്ളത്. ബൈപ്പാസ് വികസന പ്രവൃത്തി കഴിയും വരെ ഉത്തരം വാഹനങ്ങൾക്ക് ഇനി പാർക്കിങ് അനുവദിക്കില്ല. അതേ സമയം സിവസങ്ങളോളം ഇവിടെ നിർത്തിയിടുന്ന വാഹനങ്ങൾ നീക്കം ചെയ്തിട്ടില്ല. ആദ്യപടിയാടി മുന്നറിയിപ്പ് നൽകിയ ശേഷം പിന്നീട് നടപടികളിലേക്കു കടക്കാനാണു നീക്കം. നിലവിൽ വികസന പ്രവൃത്തിയുടെ ഭാഗമായി അഴിഞ്ഞിലത്ത് റോഡ് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 1853 കോടി രൂപ ചെലവിട്ടാണ് രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ പാത ആറുവരിയാക്കി വികസിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only