01/12/2021

മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ; വിതരണം ഇന്നുമുതൽ
(VISION NEWS 01/12/2021)
ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നില കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും.
ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only