11/12/2021

മഹാവിജയം ആഘോഷിക്കാൻ കർഷകർ; ഇന്ന് വിജയദിനം !
(VISION NEWS 11/12/2021)
ഡൽഹി അതിർത്തികളിലെ ഉപരോധം പൂർണമായും അവസാനിപ്പിച്ച് കർഷകർ ഇന്ന് മടങ്ങും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി വിജയ ദിവസമായാണ് കര്‍ഷകര്‍ ഇന്ന് ആഘോഷിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ വിജയമാർച്ചുകൾ നടക്കും.അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only