18/12/2021

അതിർത്തിയിൽ വീണ്ടും ഡ്രോൺ; വെടിവെച്ചിട്ട് ബി.എസ്.എഫ്
(VISION NEWS 18/12/2021)
പഞ്ചാബ് അതിർത്തി കടന്നെത്തിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. അന്താരാഷ്‌ട്ര അതിർത്തിയിൽ വളരെ താഴ്ന്ന് പറക്കുന്ന ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ ബി.എസ്.എഫ് ജവാൻമാർ വെടിവെച്ചിടുകയായിരുന്നു. ഫിറോസ്പൂരിലെ അമർകോട്ട് മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 300 മീറ്റർ അകലെ അതിർത്തി തിരിക്കുന്ന മുള്ളുവേലികളുള്ള മേഖലയിൽ നിന്ന് 150 മീറ്റർ ദൂരത്തായാണ് ഡ്രോൺ പറന്നത്.

ഇന്നലെ രാത്രിയാണ് ഡ്രോൺ ശ്രദ്ധയിൽ പെട്ടത്. കറുത്ത നിറമടിച്ച് ആരും ശ്രദ്ധിക്കതാരിക്കാൻ മറ്റ് പ്രകാശ സംവിധാനങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഡ്രോൺ ഭീകരർ അതിർത്തികടത്തി പറത്താൻ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു. ഡ്രോൺ പറന്ന മേഖലയിൽ എന്തെങ്കിലും വസ്തുക്കൾ ഡ്രോൺ വഴി നിക്ഷേപിച്ചിരുന്നോ എന്നത് കണ്ടെത്താൻ സൈനികർ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായും ബി.എസ്.എഫ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only