17/12/2021

അറബികഭാഷാ ദിനം : വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
(VISION NEWS 17/12/2021)കൊടുവള്ളി : അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് കരുവൻപൊയിൽ ജി.എം .യു .പി സ്കൂൾ നടത്തുന്ന വാരാചാരണ പരിപാടികൾക്ക് തുടക്കമായി. മെഗാ ക്വിസ്, വിദ്യാർത്ഥികളുടെ സർഗ രചനാ പ്രദർശനം, കൊളാഷ്, മാഗസിൻ തയ്യാറാക്കൽ , തുടങ്ങിയ വൈവിധ്യമായ പരിപാടികളാണ് നടക്കുന്നത്. അറബി ഭാഷയുടെ സ്ഥാനവും പ്രധാന്യവും അറിയിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും പാട്ടു പാടിയും വിദ്യാർത്ഥികൾ
പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. കൊടുവള്ളി എ ഇ ഒ ഇ.എം മുരളി കൃഷ്ണൻ ചടങ്ങ് ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ആർ. ബീന അദ്ധ്യക്ഷതവഹിച്ചു.
കൊടുവള്ളി ബി എൽ ഒ എസ് മെഹറലിസംസാരിച്ചു. ഏറ്റവും പ്രചാരവും സാഹിത്യ സമ്പുഷ്ടതയുമുള്ള പഴക്കമുള്ള ഭാഷ
അറബിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ, സി എൻ മുഹമ്മദ് മാസ്റ്റർ, ഷാഹിന ടീച്ചർ, റഫീഖ് മാസ്റ്റർ, നൗഫൽ മാസ്റ്റർ, സുനിൽകുമാർ , പരീദ് മാസ്റ്റർ, നാസർ, ശമീം അസ്ഹരി
തുടങ്ങിയവർ സംബന്‌ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only