18/12/2021

അറബിക് ഡേ ആചരിച്ചു
(VISION NEWS 18/12/2021)

ഓമശ്ശേരി : വാദിഹുദ സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ അറബിക് ലാംഗ്വേജ് ഡേ വിത്യസ്ത പരിപാടികളോടെ ആചരിച്ചു. അറബിക് അക്ഷരക്കാർഡ് നിർമ്മാണം, അറബിക് വായന മത്സരം, അറബിക് കാലിഗ്രഫി, അറബിക് പോസ്റ്റർ നിർമ്മാണം, അറബിക് പ്രശ്നോത്തരി, അറബിക് എക്സിബിഷൻ തുടങ്ങി വിത്യസ്‌ത പരിപാടികൾ നടന്നു. പരിപാടികൾ 
പ്രധാന അദ്ധ്യാപകൻ എ. പി മൂസ ഉദ്ഘാടനം ചെയ്തു. കെ. സി ഷാദുലി, കെ. സഫിയ, എൻ. സൗദ, കെ. ജസീന സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only