17/12/2021

കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
(VISION NEWS 17/12/2021)
കോഴിക്കോട് തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. 

കത്തി കൊണ്ട് കുത്തിയ ശേഷമാണ് യുവാവ് തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവതിയെ ആക്രമിച്ചയാളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചത്. ഇരുവരും അയൽവാസികളാണ്.മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഇന്ന് രാവിലെ യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വയം തീകൊളുത്തുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുത്തിയ ശേഷമാണ് യുവാവ് തീ കൊളുത്തിയതെന്ന് യുവതി പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only