28/12/2021

വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം
(VISION NEWS 28/12/2021)
കോഴിക്കോട് കലക്ടറേറ്റിലേക്ക് വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്. സംഘർഷത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാപരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പൊലീസ് പ്രതിഷേധക്കാരെ നീക്കി രംഗം ശാന്തമാക്കിയിരുന്നു. സ്ഥലത്ത് പ്രതിഷേധ ധര്‍ണ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only