23/12/2021

യാത്രാമൊഴി നൽകി തൊടുപുഴ;പിടി തോമസിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക്
(VISION NEWS 23/12/2021)അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്‍റെ മൃതദേഹവും വഹിച്ചുളള വിലാപ യാത്ര തൊടുപുഴയും മൂവാറ്റപുഴയും പിന്നിട്ട് കൊച്ചിയിലേക്ക്. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മുദ്രാവാക്യം വിളികളോടെയാണ് പിടിയെ തൊടുപുഴ സ്വീകരിച്ചത്. കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖർ തൊടുപുഴയിൽ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നൽകി. പൊതുദർശനത്തിന് ശേഷം മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു.

വൈകിയതിനാൽ കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് സമയം അന്തിമോപചാരം അർപ്പിക്കാം. എറണാകുളം ഡിസിസിയിൽ 20 മിനിറ്റ് സമയവും പൊതുദർശനം ഉണ്ടായിരിക്കും. ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. മതപരമായ ചടങ്ങുകൾ ഒഴിവാക്കി, വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only