03/12/2021

ലോക ഭിന്നശേഷി ദിനം: സ്നേഹതീരത്ത്, ഭിന്നശേഷി വിദ്യാർഥികൾക്ക് ചേർത്തുപിടിക്കലിന്റെ സ്നേഹക്കുടതീർത്ത് വിദ്യാപോഷിണി
(VISION NEWS 03/12/2021)


ഓമശ്ശേരി : വിദ്യാപോഷിണി എ എൽ പി സ്കൂൾ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്നേഹവിരുന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉല്ലാസത്തിന്റെയും ചേർത്തുപിടിക്കലിന്റെയും നാവ്യാനുഭവമായി.


അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ എ കെ അബ്ദുള്ള സ്നേഹ സംഗമവും  വാദിഹുദ മാനേജ്‌മെന്റ് കമ്മിറ്റി അംഗം യു കെ ഹുസൈൻ സ്നേഹസമ്മാന വിതരണവും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷമീർ കെ വി,പി ടി എ വൈസ് പ്രസിഡന്റ്‌ നിസാം തയാമ്പ്ര , ബി ആർ സി ട്രെയിനർ ജീന വി, എസ് എസ് ജി പ്രതിനിധി അഷ്‌റഫ്‌ എ കെ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only