04/12/2021

കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവീട്ടിൽ നിന്നും കണ്ടെത്തി; ജനക്കൂട്ടത്തിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തി പൊലിസ്
(VISION NEWS 04/12/2021)
രണ്ടുദിവസം മുമ്പ് വീട്ടിൽനിന്ന് കാണാതായ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ അയൽവാസിയുടെ വീട്ടിൽ കണ്ടെത്തി. പടിഞ്ഞാറേ ഉത്തർപ്രദേശിലെ ഹാംപൂരിലാണ് സംഭവം. 

കാണാതായ കുട്ടിയുടെ അയൽവീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്നലെയാണ് പൊലിസിന് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് പൊലിസെത്തി വാതിൽ കുത്തിതുറന്ന് പരിശോധന നടത്തിയപ്പോഴാണ് പെട്ടിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ക്ഷുഭിതരായ ജനക്കൂട്ടം അയൽവാസിയെ കയ്യേറ്റം ചെയ്തു. ഇതോടെ പൊലിസ് ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയാണ്. 

ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ പറയാനാകൂവെന്നാണ് പൊലിസ് മറുപടി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only