22/12/2021

പ്രണവ് മോഹൻലാലിന്‍റെ 'ഹൃദയം' റിലീസ് തിയതി പ്രഖ്യാപിച്ചു
(VISION NEWS 22/12/2021)
പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഹൃദയത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022 ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. വിനീത് പ്രണവ് തുടങ്ങി നിരവധി താരങ്ങൾ റിലീസ് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only