16/12/2021

ഷൂട്ടിങ് യുവതാരം ജീവനൊടുക്കിയ നിലയിൽ
(VISION NEWS 16/12/2021)
ഇന്ത്യയുടെ ഷൂട്ടിങ് യുവതാരം ഖുഷ് സീറത് കൗർ ആത്മഹത്യ ചെയ്ചത് ഒരാഴ്ച്ച പിന്നിടും മുമ്പെ ജാർഖണ്ഡിൽ നിന്നുള്ള താരം കൊണിക ലായകും സ്വയം ജീവനൊടുക്കി. 26-കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക.

ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക.താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 13-ന് ചിത്തരഞ്ജനിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് പോയിരുന്നു. ജനുവരി 14-നാണ് തിരിച്ച് ഹോസ്റ്റലിലെത്തിയത്.

ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിൾ സമ്മാനിച്ചതോടെയാണ് കൊണിക വാർത്തകളിൽ ഇടം നേടിയത്. റൈഫിൾ ഇല്ലാതത്തിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. ഇതോടെ സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only