03/12/2021

കെജിഎഫ് ‘വില്ലന്‍’ നായകനായി മലയാളത്തിലേക്ക്
(VISION NEWS 03/12/2021)
‘കെജിഎഫി’ലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗരുഡ റാം മലയാളത്തിലേക്ക്. സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന ‘സ്‌തംഭം 2‘ എന്ന ചിത്രത്തിലാണ് ഗരുഡ നായകനാകുന്നത്. സൂപ്പര്‍ഹിറ്റ് വിജയം നേടിയ ‘കെജിഎഫ്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഗരുഡ റാം ജനശ്രദ്ധ നേടിയത്. അതേസമയം ഗരുഡ ആദ്യമായി നായക വേഷമണിയുന്ന ചിത്രമാകും ‘സ്‌തംഭം 2‘.

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ മൂന്നാംവാരം പാലായില്‍ ആരംഭിക്കും.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഡെക്കാന്‍ കിംഗ് മൂവി പ്രൊഡക്ഷന്‍സ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് ‘സ്‌തംഭം 2‘. പോള്‍ ബ്രദേഴ്സ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. തമിഴ്- കന്നട നടന്‍ സന്ദീപ് ഷെരാവത്തും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ശക്‌തരായ രണ്ടു മല്ലൻമാരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് സിനിമയ്‌ക്ക് ‘സ്‌തംഭം 2‘ എന്ന് പേരിട്ടതെന്ന് സംവിധായകന്‍ സതീഷ് പോള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only