05/12/2021

’അതിജീവനം’ മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി വേനപ്പാറ സ്കൂൾ തല അധ്യാപക പരിശീലനോദ്ഘാടനം
(VISION NEWS 05/12/2021)
വേനപ്പാറ: കോവിഡിന്റെ അടച്ചുപൂട്ടലിനുശേഷം വിദ്യാലയങ്ങളിൽ എത്തിയ കുട്ടികൾക്ക് മാനസിക പിന്തുണയുമായി സമഗ്ര ശിക്ഷ കേരളം കുന്നമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിജീവനം മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി സ്കൂൾതല അധ്യാപക പരിശീലനം വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂളിൽ വെച്ച് വിജയകരമായി പൂർത്തിയാക്കി. 

 മുക്കം മുനിസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ റോയി ഓവേലിൽ, പി ടി എ പ്രസിഡണ്ട് ആൻറണി ഫ്രാൻസിസ്, എം പി ടി എ പ്രസിഡണ്ട് ഭാവന വിനോദ് എന്നിവർ സംസാരിച്ചു. ടീച്ചർമാരായ ഷബ്ന എം. എ., അനു ജോണി എന്നിവർ ക്ലാസെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only