09/12/2021

ബിപിൻ റാവത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ലോകരാജ്യങ്ങൾ; ഇന്ന് ദേശീയ ദുഃഖാചരണം
(VISION NEWS 09/12/2021)
കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിവിധ രാജ്യങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിന്റെയും ജനതയുടെയും ദുഖത്തില്‍ പങ്കുചേരുന്നെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യ– യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയാണ് റാവത്തെന്ന് യുഎസ് സൈനിക മേധാവി ജനറല്‍ മാര്‍ക് എ.മില്ലേയ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.

അതേസമയം സം​യു​ക്ത​സേ​ന മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇന്ന് പാ​ർല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും അ​പ​ക​ടം സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും. ലോ​ക്സ​ഭ​യി​ൽ രാ​വി​ലെ 11.15 നും ​രാ​ജ്യ​സ​ഭ​യി​ൽ ഉ​ച്ച​യ്ക്കും രാ​ജ്നാ​ഥ് സിം​ഗ് വി​ശ​ദീ​ക​ര​ണം ന​ൽ​കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only