22/12/2021

പുത്തൂർ ഗവ. യു. പി സ്കൂൾ അതിജീവന പുരസ്‌കാരം ഏറ്റുവാങ്ങി.
(VISION NEWS 22/12/2021)


ഓമശ്ശേരി : കോവിഡ് കാല ഘട്ടത്തിൽ കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്തുണ സംവിധാനം ഒരുക്കിയതിന് മാതൃഭൂമിയും ഫെഡറൽ ബാങ്കും നൽകുന്ന അതിജീവന പുരസ്‌കാരം പുത്തൂർ ഗവ. യു. പി സ്‌കൂളിന് ലഭിച്ചു.
ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് ജില്ലയിൽ നിന്നും പുത്തൂർ ഗവ. യു പി.സ്കൂൾ ആണ് ഈ നേട്ടത്തിന് അർഹമായത്.  പൂനൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂളിന് വേണ്ടി സീഡ് അംഗങ്ങളായ ഫാത്തിമ പി, മർവ ബത്തൂൽ, സാദിഖ് കാതിയോട്, ജസീറ പി എം, സറീന എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

പ്രിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, സഹപ്രവർത്തകർക്കും പിന്തുണയായി കൂടെ നിൽക്കുന്ന പി ടി എ പ്രസിഡണ്ട് പി വി സാദിഖ് നും മറ്റു MPTA, PTA, SMC ഭാരവാഹികൾക്കും ഹെഡ്മാസ്റ്റർ ഹുസൈൻ പി എ നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only