30/12/2021

തടത്തുമ്മൽ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ ത്രിദിന സമ്മേളനം തുടങ്ങി
(VISION NEWS 30/12/2021)ഓമശ്ശേരി:വെണ്ണക്കോട്‌ തടത്തുമ്മൽ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയുടെ നവീകരിച്ച കെട്ടിടോൽഘാടനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളോടെ നടത്തുന്ന ത്രിദിന സമ്മേളനത്തിന്‌ തുടക്കമായി.മദ്‌റസ പ്രസിഡണ്ട്‌ എ.കെ.സി.അബൂബക്കർകുട്ടി മുസ്‌ലിയാർ പതാക ഉയർത്തി.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.എം.പി.ആലി അദ്ധ്യക്ഷത വഹിച്ചു.റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,വാർഡ്‌ മെമ്പർ അശോകൻ പുനത്തിൽ,എം.പി.മൊയ്തീൻ ഹാജി,ടി.അഷ്‌റഫ്‌,ടി.സ്വിദ്ദീഖ്‌,വി.കെ.ശറഫുദ്ദീൻ,കെ.അബ്ദുൽ റഹ്മാൻ ഹാജി,അബൂബക്കർ എന്നിവർ സംസാരിച്ചു.ടി.അബ്ദുല്ല ഹാജി സ്വാഗതവും എം.പി.ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു.

ആദ്യ ദിനത്തിൽ ഉച്ച വരെ മണാശ്ശേരി കെ.എം.സി.ടി.ആയുർവ്വേദ മെഡിക്കൽ കോളജുമായി സഹകരിച്ച്‌ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.ജനറൽ മെഡിസിൻ ഡിപ്പാർറ്റ്മെന്റിലെ അസോസിയേറ്റ്‌ പ്രൊഫസർ ഡോ:വിനീത,ഡോ:നജീബ്‌,ഡോ:ആസിഫ്‌ അമീൻ,പി.ആർ.ഒ.അരുൺ എന്നിവർ നേതൃത്വം നൽകി.ഉച്ചക്ക്‌ ശേഷം മദ്‌റസ സന്ദർശനവും കുടുംബ സംഗമവും നടന്നു.കെ.ഹുസൈൻ ബാഖവി പ്രാർത്ഥന നടത്തി.പി.സി.യൂസുഫ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു.ബഷീർ റഹ്മാനി കൊടുവള്ളി ക്ലാസ്സെടുത്തു.തോട്ടത്തിൽ അഹമ്മദ്‌ കുട്ടി ഹാജി,എം.എം.ഇബ്രാഹീം മുസ്‌ലിയാർ,ഹമീദ്‌ തടമ്പറ്റ,സി.കെ.ഖദീജ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.മദ്‌റസ പ്രധാനാധ്യാപകൻ ഹസീബ്‌ അശ്‌അരി സ്വാഗതവും ടി.അഷ് റഫ്‌ നന്ദിയും പറഞ്ഞു.

ഇന്ന്(വെള്ളി)വൈകു:6.30 ന്‌ മജ്‌ലിസുന്നൂറും മത പ്രഭാഷണവും സ്മാർട്‌ ക്ലാസ്‌ റൂം ഉൽഘാടനവും നടക്കും.ഡോ:എം.കെ.മുനീർ എം.എൽ.എ.സ്മാർട്ട്‌ ക്ലാസ്‌ റൂം ഉൽഘാടനം നിർവ്വഹിക്കും.മുഹ്‌യുദ്ദീൻ കുട്ടി ബാഖവി എടവണ്ണപ്പാറ പ്രാർത്ഥന നടത്തും.എൻ.അബ്ദുല്ല ഫൈസി ഉൽഘാടനം ചെയ്യും.മജ്‌ ലിസുന്നൂറിന്‌ മുഹമ്മദ്‌ ഹൈത്തമി വാവാട്‌ നേതൃത്വം നൽകും.നാളെ(ശനി) വൈകു:6.30ന്‌ നവീകരിച്ച മദ്‌റസ കെട്ടിടം എസ്‌.കെ.എസ്‌.എസ്‌.എഫ്‌.സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങൾ ഉൽഘാടനം ചെയ്യും.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ,അബൂബക്കർ ഫൈസി മലയമ്മ സംസാരിക്കും.തുടർന്ന് ഇബ്രാഹീം മൗലവി കിഴിശ്ശേരിയുടെ കഥാ പ്രസംഗവും നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only