30/12/2021

കസ്തൂരി രംഗൻ റിപ്പോർട്ട് : അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിച്ചേക്കും
(VISION NEWS 30/12/2021)
കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക ഹരിത ട്രൈബ്യൂണലിന്റെ അനുമതിയോടെയാകും. കരട് വിജ്ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാനിരിക്കെയാണ് അന്തിമ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കുന്നത്. കോർ മേഖല നോൺ കോർ മേഖല എന്നിങ്ങനെ പരിസ്ഥിതി ലോല മേഖലകളെ വിജ്ഞാപനത്തിൽ തരം തിരിക്കും. അന്തിമവിജ്ഞാപനത്തിൽ ജനവാസമേഖലയെ പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കും. പരിസ്ഥിതി ദുർബലമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമായിരുന്നു. നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്രം. വ്യവസ്ഥകളോടെയാണ് നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകുക. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കണം എന്നാണ് വ്യവസ്ഥ. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സംസ്ഥാനങ്ങൾ ഒരു സമിതിയെ നിയോഗിക്കണം. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ നോൺകോർ മേഖലയിൽ നടത്താം. പരിസ്ഥിതി മേഖലയുടെ പൊതു മേൽനോട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടർന്നും നിർവഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only