06/12/2021

കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
(VISION NEWS 06/12/2021)
കാസര്‍കോട്: കാസര്‍കോട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ (45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനുശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തില്‍ നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only