15/12/2021

അന്തരിച്ച ജവാൻ അനീഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട്
(VISION NEWS 15/12/2021)




ജമ്മു കശ്മീരിൽ മരിച്ച മലയാളി ജവാൻ അനീഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് സ്വദേശമായ ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചു മണിയോടെ കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും

ഇന്നലെ പുലർച്ചെ കശ്മീരിലെ ബാരമുള്ളയിൽ ഡ്യൂട്ടിക്കിടെയാണ് ബിഎസ്എഫ് ജവാൻ അനീഷ് ജോസഫ് മരിച്ചത്. ടെന്റിന് തീ പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് അപകടത്തിൽ പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only