08/12/2021

കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്
(VISION NEWS 08/12/2021)


കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി എം.പി.സി ജംഗ്ഷനിൽ കെ.എസ്‌.ആർ.ടി.സി ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന് ഗുരുതര പരിക്ക്‌. ഇന്ന് വൈകിട്ട്‌ 7.15നാണ് അപകടം സംഭവിച്ചത്‌. ബൈക്ക്‌ യാത്രകാരനെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെ.എൽ 57.E 1454 ഹീറോ ഹോണ്ട പാഷ്യൻ പ്രോ ബൈക്ക്‌ ആണ് അപകടത്തിൽ പെട്ടത്‌. അപകട കാരണം കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.


കോഴിക്കോട്‌-വയനാട്‌ റോഡിൽ കെ.എസ്‌.ആർ.ടി.സിയുടെ അമിത വേഗത കാരണം അപകടങ്ങൾ പതിവ്‌ കാഴ്ചയാവുകയാണ്.  മോടോർ വാഹന വകുപ്പും പോലീസും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only