14/12/2021

പു​തു​പ്പ​ള്ളി​യി​ൽ‌ ഭാ​ര്യ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
(VISION NEWS 14/12/2021)
കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ൽ‌ ഭ​ർ​ത്താ​വി​നെ ഭാ​ര്യ വെ​ട്ടി​ക്കൊ​ന്നു. പു​തു​പ്പ​ള്ളി പെ​രും​കാ​വ് സ്വ​ദേ​ശി റോ​സ​ന്ന​യാ​ണ് ഭ​ർ​ത്താ​വ് സി​ജി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. റോ​സ​ന്ന​യ്ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ല്‍​ക്കാ​രും പ​റ​യു​ന്നു.

ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം റോ​സ​ന്ന കു​ട്ടി​യേ​യും കൊ​ണ്ട് വീ​ടു​വി​ട്ടു​പോ​കു​ക​യും ചെ​യ്തു. അ​യ​ൽ​വാ​സി​ക​ളാണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. റോ​സ​ന്ന​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only