31/12/2021

ഫാമിലി എന്റര്‍ടൈനറുമായി മോഹന്‍ലാലും പൃഥ്വിരാജും; 'ബ്രോ ഡാഡി' ടീസര്‍ പുറത്ത്
(VISION NEWS 31/12/2021)
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടൈനർ 'ബ്രോ ഡാഡി'യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മകനായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ വഴിയാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ജോണ്‍ കറ്റാടിയായെത്തുന്ന ചിത്രത്തില്‍ മകന്‍ ഈശോ ജോണ്‍ കറ്റാടിയായാണ് പൃഥ്വിരാജ് സ്‌ക്രീനിലെത്തുന്നത്.

മീന അന്നമ്മയായും കല്യാണി പ്രിയദര്‍ശന്‍ അന്നയായും എത്തുന്നു. കുര്യന്‍ മാളിയേക്കല്‍ എന്നാണ് ലാലു അലക്‌സിന്റെ കഥാപാത്രത്തിന്റെ പേര്. എല്‍സി കുര്യനായി കനിഹയും ഡോ. സാമുവലായി ജഗദീഷും ഹാപ്പി പിന്റോ ആയി സൗബിന്‍, അമ്മച്ചിയായി മല്ലിക സുകുമാരന്‍ സിറില്‍ ആയി ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് ബിബിനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only