07/12/2021

നെറ്റ്ഫ്ളിക്സ് റിലീസിനു മുന്‍പ് 'മിന്നല്‍ മുരളി' ജിയോ മാമിയില്‍
(VISION NEWS 07/12/2021)
മലയാളത്തിൽ ഏറ്റവുമധികം കാത്തിരിപ്പുണര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ടൊവീനോ തോമസ് നായകനാവുന്ന 'മിന്നല്‍ മുരളി'. 'ഗോദ'യ്ക്കു ശേഷം ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ ടൊവീനോ നായകനാവുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടുകൂടിയാണ് എത്തുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെക്രിസ്‍മസ് റിലീസ് ആയാണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ്. എന്നാല്‍ നെറ്റ്ഫ്ളിക്സ് റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കും. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടക്കുക.

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ ചെയര്‍പേഴ്സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് മിന്നല്‍ മുരളിയുടെ ഫെസ്റ്റിവലിലെ പ്രീമിയര്‍ പ്രഖ്യാപിച്ചത്. ടൊവീനോ തോമസും ബേസില്‍ ജോസഫുമായി വീഡിയോയിലൂടെ പ്രിയങ്ക നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only