22/12/2021

രാഹുൽഗാന്ധിയുടെ പരിപാടികൾ റദ്ദാക്കി
(VISION NEWS 22/12/2021)രാഹുൽഗാന്ധി എംപിയുടെ വയനാട് മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി. കെപിസിസി വർക്കിംഗ് പ്രസിഡണ്ടും എംഎൽഎയുമായ പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടികൾ റദ്ദാക്കിയത്. ജില്ലയിൽ ഏഴ് പരിപാടികളിലായിരുന്നു രാഹുൽഗാന്ധി പങ്കെടുക്കേണ്ടിയിരുന്നത്. വയനാട് മണ്ഡലത്തിലെ കൈതപ്പൊയിലിൽ നടന്ന പരിപാടിയിൽ മാത്രമാണ് രാഹുൽഗാന്ധി പങ്കെടുത്തത്. പി.ടി തോമസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി മടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only