11/12/2021

കൊച്ചി കൂട്ടമാനഭംഗ കേസ്; മുഖ്യപ്രതി പിടിയില്‍
(VISION NEWS 11/12/2021)




കൊച്ചി കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. ആലപ്പുഴ പെരിങ്ങാല സ്വദേശി അജ്മല്‍ ആണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായ സലിംകുമാറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്.

തൃക്കാക്കര എസിപി പി വി ബേബിയുടെ നേതൃത്വത്തിലുളള സംഘമാണ് തൃശൂര്‍ ചാവക്കാട് നിന്നും മുഖ്യപ്രതി അജ്മലിനെ പിടികൂടിയത്. ഒന്നാം പ്രതിയായ ഇയാള്‍ ചാവക്കാട്ടെ ഭാര്യാ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇരയാക്കപ്പെട്ട യുവതി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only