01/12/2021

'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; കടുവ ടീസർ എത്തി
(VISION NEWS 01/12/2021)
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ് തന്നെയാണ് ടീസർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റർടെയ്നറാണ്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബ്രോ ഡാഡി, തീർപ്പ്, ജനഗണമന തുടങ്ങി നിരവധി ചിത്രണങ്ങളാണ് പൃഥ്വിരാജിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only