30/12/2021

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണം: ടാറിങ് തുടങ്ങി
(VISION NEWS 30/12/2021)കൊയിലാണ്ടി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത (എസ്.എച്ച്. 34) നവീകരണപ്രവൃത്തിയുടെ ഭാഗമായി ടാറിങ് തുടങ്ങി. കോഴിക്കോട് ജില്ലയുടെ ഭാഗമായ കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള 46.32 കി.മീറ്റർ റോഡിന്റെ പുനർനിർമാണമാണ് ഇപ്പോൾ റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി പുരോഗമിക്കുന്നത്. 

കൊയിലാണ്ടി-പൂനൂർ, പൂനൂർ-ഓമശ്ശേരി, ഓമശ്ശേരി-എരഞ്ഞിമാവ് എന്നീ റീച്ചുകളുടെ നിർമാണത്തിന് 221.065 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ കൊയിലാണ്ടി-പൂനൂർ റീച്ചിലുൾപ്പെടുന്ന ഉള്ളിയേരി-ബാലുശ്ശേരി റോഡിലാണ് ടാറിങ് ആരംഭിച്ചത്. നവീകരണപ്രവൃത്തി കാരണം ഈ റോഡിൽ മാസങ്ങളായി തുടരുന്ന ഗതാഗത തടസ്സത്തിനും പൊടിശല്യത്തിനും ഇതോടെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതല.


ഏഴുമീറ്റർ കാര്യേജ്‌വേയും രണ്ടര മീറ്റർ നടപ്പാതയോടുംകൂടി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനർനിർമാണം. ഇതിന്റെ ഭാഗമായി 72 കലുങ്കുകളുടെ പുനർനിർമാണവും 28 കലുങ്കുകളുടെ വീതി കൂട്ടുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only