04/12/2021

'പുഷ്‍പ' ട്രെയ്‍ലര്‍ ടീസര്‍ കാണാം
(VISION NEWS 04/12/2021)
ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'പുഷ്‍പ'. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. ടൈറ്റില്‍ റോളിലെത്തുന്നത് അല്ലു അര്‍ജുന്‍ ആണ്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ആറിന് എത്തും. അതിനു മുന്നോടിയായി ട്രെയ്‍ലറിന്‍റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ടീസര്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു ഐപിഎസ് ഓഫീസര്‍ ആണ് ഇത്. രഷ്‍മിക മന്ദാനയാണ് നായിക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only