08/12/2021

മിന്നല്‍ മുരളിക്കായി കാത്തിരിക്കുന്നു; ബേസിലിന്റെയും ടൊവിനോയുടെയും അഭിമുഖം നടത്തി പ്രിയങ്ക ചോപ്ര
(VISION NEWS 08/12/2021)
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളി സിനിമക്കായി താനും കാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്യുന്നതിനോട് അനുബന്ധിച്ച് ടൊവിനോ തോമസിനെയും ബേസില്‍ ജോസഫിനെയും അഭിമുഖം നടത്തുകയായിരുന്നു താരം.
തന്റെ മുത്തശ്ശി കോട്ടയംകാരിയാണ്. അതുകൊണ്ട് തന്നെ താന്‍ ഒരു ക്വാര്‍ട്ടര്‍ മലയാളിയാണെന്നും മിന്നല്‍ മുരളി സിനിമക്കായി കാത്തിരിക്കുന്നെന്നും താരം പറഞ്ഞു. ഭാവിയില്‍ ബേസില്‍ കഥയും കൊണ്ടുവരികയാണെങ്കില്‍ മിന്നല്‍ മുരളിയുടെ അടുത്ത ഭാഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. അഭിമുഖത്തില്‍ ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്മൃതി കിരണും പങ്കെടുത്തിരുന്നു. ജിയോ മാമിയുടെ ചെയര്‍ പേഴ്സണാണ് പ്രിയങ്ക ചോപ്ര. ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 24ന് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്.. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

വീഡിയോ കാണാം:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only