14/12/2021

കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് വിദേശ മദ്യം പിടികൂടി; ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു
(VISION NEWS 14/12/2021)
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സില്‍നിന്നു വിജിലന്‍സ് വിഭാഗം മദ്യം പിടിച്ചെടുത്തു. കൊല്ലൂര്‍ മൂകാംബിക- ആലപ്പുഴ സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍നിന്നാണ് മദ്യം പിടിച്ചെടുത്തത്. പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. ആലപ്പുഴ ബസ ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നര ലീറ്റര്‍ വിദേശ മദ്യം പിടികൂടിയത്.

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സാണ് മദ്യം പിടികൂടിയത്. ഇതെത്തുടര്‍ന്ന് ബസ്സിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സി ജെ ഡിക്‌സണ്‍, എ ചന്ദ്രന്‍ എന്നിവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കേസ് ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അന്വേഷണം തുടങ്ങിയതായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only