04/12/2021

ഇടഞ്ഞ ആനയെ ഹൽവയും മധുരപലഹാരങ്ങളും നൽകി തളച്ചു
(VISION NEWS 04/12/2021)കൊല്ലം ചിതറയിൽ ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലിൽ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാർത്തികേയൻ എന്ന ആനയാണ് വിരണ്ടോടിയത്.

റോഡിലൂടെ ഓടിയ ആന സമീപത്തെ പറമ്പിലേക്ക് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹൽവ ഉൾപ്പെടെ മധുര പലഹാരങ്ങൾ നൽകി. ഇതോടെ ശാന്തനായ ആനയെ തളയ്ക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only