29/12/2021

ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കും : കൊറോണ വൈറസിനെ കുറിച്ച് പുതിയ പഠനം
(VISION NEWS 29/12/2021)
കൊറോണ വൈറസ് ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പഠനത്തിൽ കണ്ടെത്തി.ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുന്ന ഒന്നാണ് കോവിഡ്.അതേസമയം കൊറോണ വൈറസ് മൂലം ശ്വാസകോശത്തിനു പുറമെ ഹൃദയത്തെയും തലച്ചോറിനെയും വളരെ ഗുരുതരമായ രീതിയിൽ തകരാറിലാക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയത്. കോവിഡ് വൈറസ് ശരീരത്തിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പല ആന്തരിക അവയവങ്ങളെയും ബാദിക്കുമെന്നും ഒരുപാടു നാളുകൾ കഴിഞ്ഞും വൈറസിനു ശരീരത്തിൽ നിൽക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.ജേർണൽ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത് .

കോവിഡ് ബാധിച്ച് അസുഖം മാറിയവരിൽ 78 % രോഗികളുടെയും ഹൃദയത്തിനു സാരമായ മാറ്റങ്ങൾ ഉണ്ടെന്ന് പഠനം കണ്ടെത്തിയിരുന്നു. രോഗം ഭേതമായവരിൽ 76 ശതമാനം ആളുകൾക്കും ഹൃദയാഘാത ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ജർമനിയയിലെ ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ പഠനത്തിൽ കണ്ടെത്തി.

ഇതിനെ കുറിച്ച വിശദമായ മറ്റു പഠനങ്ങൾ നടത്തുന്നുണ്ടെന്നും അവിടെയും സമാന ഫലമാണെങ്കിൽ കോവിഡ് 19 മഹാമാരി ഭാവിയിൽ വലിയ തോതിലുള്ള ഹൃദയ പ്രശ്നങ്ങൾക്കും കാണണമാകുമെന്ന് ജാമ കാർഡിയോളോജിൽ പ്രസിദീകരിച്ച ആർട്ടിക്കിളിൽ ഹൃദയ രോഗ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only