19/12/2021

കേരളത്തിലെ നിലയ്ക്കാതെ സ്ത്രീധന ദുരിതം
(VISION NEWS 19/12/2021)
വിസ്മയ മുതൽ മൊഫിയ വരെ ഭർതൃവീ‍ടുകളിലെ നിലവിളിയിൽ ഒടുങ്ങുന്ന പെൺശബ്ദങ്ങൾക്ക് കേരളത്തിൽ ഒരു കുറവുമില്ല. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിൽ ഈ വർഷം മാത്രം നടന്നത് നിർവധി സ്ത്രീധന പീഡന മരണങ്ങളാണ്. ഇതിൽ ആത്മഹത്യയും കൊലപാതകവുമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചു പോയവർ പിന്നെയുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ പെൺകുട്ടികളുടെ മരണങ്ങൾ കൂട്ടുമ്പോൾ എണ്ണം ഇനിയും ഉയരും. ഓരോ മരണം ഉണ്ടാകുമ്പോഴും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും ശബ്‌ദമുയർത്തുമെങ്കിലും ഏതാനും ദിവസം കൊണ്ട് എല്ലാം മറക്കും.മലയാളികൾ എന്തൊക്കെ പുരോഗമനം പറഞ്ഞാലും വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും കാര്യത്തിൽ ഇപ്പോഴും ചിന്ത പഴയത് തന്നെയാണെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്.

2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള 21 മാസത്തിനുള്ളില്‍ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് സ്ത്രീകളുടെ ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

സെപ്തംബര്‍ 31 വരെ മുഖ്യമന്ത്രിക്ക് 3556 പരാതികള്‍ ലഭിച്ചപ്പോള്‍ ഇതില്‍ 3534 എണ്ണം തീര്‍പ്പാക്കി. 22 എണ്ണത്തില്‍ തുടരന്വേഷണം നടക്കുകയാണ്. 64223 പരാതികളാണ് പോലീസിന് ഇക്കാലയളവില്‍ ലഭിച്ചത്. ഇതില്‍ 61406 പരാതികള്‍ തീര്‍പ്പാക്കി. 2817 എണ്ണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് മുഖ്യമന്ത്രി
പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only