02/12/2021

തിയേറ്ററുകളിൽ ആവേശം നിറച്ച് 'മരക്കാർ' എത്തി
(VISION NEWS 02/12/2021)
'മരക്കാർ' ആവേശത്തിൽ മലയാളികൾ. ആദ്യ ദിനം തിയേറ്ററുകളിൽ സിനിമ പ്രേമികൾ നിറഞ്ഞു. ആദ്യ ഷോ കാണാൻ മോഹൻലാലും കൊച്ചി സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തിൽ അരമണിക്കൂറോളം താരം കാറിൽ കുടുങ്ങി. ഇതേത്തുടർന്ന് തിയേറ്ററിൽ പ്രദർശനം താമസിച്ചാണ് തുടങ്ങിയത്.

മറ്റ് തിയേറ്ററുകളിൽ 12.01ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദർശനം തുടങ്ങിയപ്പോൾ. സരിതയിൽ മാത്രം പ്രദർശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. ആരാധകർക്ക് ഊർജം പകർന്ന് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററിൽ എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only